തിരുവനന്തപുരം: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിധി നടപ്പിലാക്കാമെങ്കില് മരട് ഫ്ളാറ്റ് സംബന്ധിച്ച വിധി എന്തു കൊണ്ട് നടപ്പാക്കി കൂടാ എന്ന് കാനം ചോദിച്ചു. സര്‍വ്വ കക്ഷിയോഗത്തിലാണ് സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന സിപിഐയുടെ നിലപാട് കാനം രാജേന്ദ്രൻ ആവർത്തിച്ചത്.
കോടതിയുടെ കര്‍ശനമായ വിധി നിലവിലുള്ളതു കൊണ്ട് ഉടമകളെ വഞ്ചിച്ചത് നിര്‍മ്മാതാക്കളാണ്. അതുകൊണ്ട് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ശബരിമല വിധി വന്നപ്പോൾ നടപ്പിലാക്കി. ഇക്കാര്യത്തിലും സമാനമായ നിലപാടാണ് വേണ്ടതെന്നും കാനം രാജന്ദ്രേന്‍ വ്യക്തമാക്കി.
എന്നാൽ ഫ്ളാറ്റ് പൊളിക്കാതിരിക്കാന്‍ നിയമപരമായ സാധ്യതകള്‍ തേടാന്‍ സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചു.
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐയും സിപിഎമ്മും രണ്ടു തട്ടിലായതിന് പിന്നാലെ വിഷയത്തെ ശബരിമലയുമായി ബന്ധിപ്പിച്ച കാനത്തിന്റെ നിലപാട് മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കളുടെ ഇരട്ടത്താപ്പിന് കിട്ടിയ അടിയായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post