മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകുന്നില്ല എന്നറിയിച്ച സാഹചര്യത്തിലാണ് സാല്‍വെ ഹാജരാകുന്നത്.സുപ്രീംകോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിക്കില്ലെന്നും ഉത്തരവിനെ അനുകൂലിച്ച് മാത്രമേ തനിക്ക് ഹാജരാകാന്‍ സാധിക്കുകയുള്ളൂവെന്നും തുഷാര്‍ മേത്ത സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു
അതേസമയം ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ഇന്ന് കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ടോംജോസ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
ഫ്ളാറ്റ് പൊളിക്കുമെന്നും തെറ്റ് പറ്റിയെങ്കില്‍ ക്ഷമിക്കണമെന്നും അപേക്ഷിച്ചാണ് നിലവില്‍ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. ഉത്തരവ് നടപ്പാക്കാന്‍ ബാധ്യസ്ഥമെന്ന് അറിയിച്ച് സത്യവാങ്മൂലത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി ആദ്യം അഭ്യര്‍ത്ഥിച്ചിരുന്നു.
ഈ മാസം ഇരുപതിനകം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം. വിഷയത്തില്‍ കോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് മരടിലെ 343 ഫ്ളാറ്റുടമകള്‍ക്കും സര്‍ക്കാരിനും ഏറെ നിര്‍ണായകമാകും.
Discussion about this post