മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം. ജില്ല കളക്ടർ, പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർ തുടങ്ങിയവർ യോഗത്തൽ പങ്കെടുക്കും.
ഫ്ളാറ്റുകൾ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. ഫ്ളാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാൻ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ചർച്ചകൾ ഉണ്ടാകും. ഫ്ളാറ്റുകളിലുണ്ടായിരുന്ന താമസക്കാർ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്.
ഒഴിഞ്ഞു പോയ മുഴുവൻ പേരും ഇത് സംബന്ധിച്ച രേഖകൾ കൊപ്പറ്റാത്തിനാൽ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നഗരസഭക്ക് സമർപ്പിക്കാനായിട്ടില്ല. അടുത്ത ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് നഗരസഭ അധികതർ പറഞ്ഞു.
Discussion about this post