പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്ളാറ്റുകളില്‍ മോഷണം വ്യാപകമാകുന്നതായി ആരോപണം. താമസക്കാര്‍ ഒഴിഞ്ഞ ഫ്ളാറ്റുകളിലാണ് മോഷണം നടക്കുന്നത്. സാധനങ്ങള്‍ മാറ്റാനെത്തുന്ന ആളുകളെന്ന വ്യാജേനയാണ് മോഷ്ടാക്കള്‍ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നത്.
70,000 രൂപ വിലമതിക്കുന്ന സൈക്കിള്‍ കഴിഞ്ഞ ദിവസം മോഷണം പോയത്. തെഴിലാളിയെന്ന വ്യാജേന സാധനങ്ങള്‍ അഴിച്ചു മാറ്റാനെത്തിയ ഒരാളെ ഇന്നലെ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചതായി ഉടമകള്‍ അറിയിച്ചു.
സാധനങ്ങള്‍ നീക്കാനായി ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് ഉടമകള്‍ ഏര്‍പ്പാടാക്കിയത്. ഫ്ളാറ്റുടമകള്‍ക്ക് പോലും ഇവരെ നേരിട്ട് പരിചയമില്ല. അതുപോലെ നിരവധി വാഹനങ്ങളാണ് ദിവസവും സാധനങ്ങളുമായി പുറത്തേക്ക് പോകുന്നത്. ഇതില്‍ ഏതെങ്കിലും വാഹനത്തില്‍ സാധനങ്ങള്‍ കടത്തിയാലും അറിയാന്‍ സാധിക്കില്ലെന്നും ഫ്ളാറ്റ് ഉടമകള്‍ പറയുന്നു.
Discussion about this post