ചൈനയ്ക്ക് പുറത്ത് നിക്ഷേപസാധ്യതകള്‍ തേടുന്ന അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്.
ചൈനയ്ക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്ന വ്യവസായികള്‍ തീര്‍ച്ചയായും ഇന്ത്യയെ പരിഗണിക്കുമെന്നും മന്ത്രി വാഷിങ്ടണില്‍ പറഞ്ഞു. ലോകത്തെ വിവിധ വ്യവസായികളുമായും കമ്പനികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടതും അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കേണ്ടതും പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് മടങ്ങിയാല്‍ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കും. എന്തുകൊണ്ടാണ് ഇന്ത്യ വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നത് വിശദീകരിക്കുന്ന ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കി വ്യവസായികളെ സമീപിക്കും.
നിലവില്‍ ചൈനയും യു.എസും തമ്മിലുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയല്ല സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post