കൊച്ചി: ശബരിമലയിലേക്ക് പോകാനായി തൃപ്തി ദേശായി കേരളത്തിലെത്തി. പുലര്‍ച്ചെ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവര്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. ആറുപേരുടെ സംഘമാണ് ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്. ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി പറഞ്ഞു.
കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. കൂടാതെ ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡേ, എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.
കോട്ടയം വഴിയാണ് സംഘത്തിന്റെ യാത്ര. യുവതീ പ്രവേശത്തിന് സ്റ്റേ ഇല്ലെന്നും തൃപ്തി പ്രതികരിച്ചു.
ശബരിമല ദർശനം നടത്തണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി പോലീസിനെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും പോലീസ് തടയുകയാണെങ്കിൽ അത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശം തേടിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
Discussion about this post