വിശ്വാസികളുടെ പ്രതിഷേധത്തിന് പിറകെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും ശബരിമല ദര്‍ശനം നടത്താതെ മടങ്ങുന്നു. ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കാനാവില്ലെന്ന് പോലിസ് അറിയിച്ചതോടെ രാത്രി 12.20നുള്ള വിമാനത്തില്‍ മടങ്ങും. ഇതോടെ കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫിസിനു മുന്നിലെ പ്രതിഷേധം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു.
ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു പൊലീസ് അറിയിച്ചിരുന്നു . മടങ്ങിപ്പോകണമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ല തൃപ്തി ദേശായി ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് പൊലീസിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങുകയായിരുന്നു. വൈകിട്ടാണ് തൃപ്തി ദേശായിയ്ക്ക് തിരിച്ചു പോകാനുള്ള വിമാനം. അതുവരെ അവര്‍ പോലിസ് സംരക്ഷണയില്‍ തുടരും. തൃപ്തി ദേശായിയെ പോലിസ് സംരക്ഷണയില്‍ വിമാനത്താവളത്തില്‍ എത്തിക്കുമെന്നും പോലിസ് പറയുന്നു.ശബരിമലയില്‍ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനല്കിയാല് തങ്ങള്‍ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു. ഇക്കാര്യത്തില്‍ രേഖാമൂലം മറുപടി നല്‍കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തി ദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും ദേശായിയ്ക്ക് പിന്തുണ നല്കാന് എത്തിയിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പേ ആക്രമണവും ഉണ്ടായി.
Discussion about this post