മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ വധിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീമാണ് (31) കീഴടങ്ങിയത്.
എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഹമ്മദ് ഷഹീമാണ് അഭിമന്യുവിന്റെ സുഹൃത്ത് അർജുനെ കുത്തിയത്. അഭിമന്യുവിനെ കുത്തിയ എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) ഇപ്പോഴും ഒളിവിലാണ്. ഇവർ ഇരുവരെയും ഒഴിവാക്കിയാണ് 16 പ്രതികളുള്ള ആദ്യ കുറ്റപത്രം പൊലീസ് സമർപ്പിച്ചിരുന്നത്.
നേരത്തെ അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post