മരട് ഫ്ളാറ്റ് നിർമാണക്കേസ് സിപിഎം നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ച്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെഎ ദേവസിയുടെ പങ്ക് അന്വേഷിക്കും. ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. മിനുട്സ് തിരുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2006-07 കാലത്തെ രേഖകളാണ് തിരുത്തിയത്.
ക്രമവിരുദ്ധമായി നിർമാണ അനുമതി നൽകാൻ ഒത്താശ നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 10 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Discussion about this post