കൊച്ചി: ഹൈക്കോടതിയിലെ ഗവ. അഭിഭാഷകരുടെ യോഗം കൊച്ചിയില്‍. ബോള്‍ഗാട്ടി പാലസിലാണ് യോഗം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പങ്കെടുക്കുന്നു.
കേസ് നടത്തിപ്പില്‍ ഗവ. പ്ലീഡര്‍മാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടാവുന്നതായി ഹൈക്കോടതിയില്‍ നിന്ന് ആവര്‍ത്തിച്ച് പരാമര്ശമുണ്ടാകുന്നതിനെക്കുറിച്ചാണ് യോഗത്തില്‍ ചര്‍ച്ച.
വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ അറിയിച്ചു. ജുഡീഷ്യറിയുംസര്ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല.അതുണ്ടാവാന്‍ പാടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉയര്‍ത്തേണ്ടത് ജനാധിപത്യത്തിനു അനിവാര്യമാണ്. വിമര്‍ശനങ്ങളില്‍ മനം മടുപ്പിക്കാതെ അതിനെ വെല്ലുവിളിയായി ഏറ്റെടുക്കണം. വിമര്‍ശനങ്ങളില്‍ എന്തെങ്കിലും യാഥാര്‍ഥ്യം ഉണ്ടെങ്കില്‍ അതു തിരുത്തണം എന്നും അദ്ദേഹം അറിയിച്ചു. എജി ഓഫീസിനെ തനിക്ക് ഇപ്പോഴും വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കോടതിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല.കോടതിയുടെ വിമര്‍ശനത്തില്‍ നിയമപരമായ കാര്യം പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. പക്ഷേ, നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനു അദ്ദേഹം മറുപടി പറഞ്ഞില്ല.
ഇതേ സമയം എജിയുടെ ഓഫീസിനു നേരെ അക്രമണമുണ്ടായാല്‍ ചെറുക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്. ഭരണാഘടനാ സ്ഥാപനങ്ങള്‍ക്കു നേരെ കടന്നു കയറ്റമുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന് ടി ആസിഫലി പറഞ്ഞു.
Discussion about this post