ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ചിത്രം ഛപ്പാക്കിനെ മലർത്തിയടിച്ച് അജയ് ദേവ്ഗണിന്റെ താനാജി: ദി അണ്‍സംഗ് വാരിയര്‍ ചിത്രം.
ദീപികയുടെ ഛപ്പാക്കിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അത്ര ശുഭകരമല്ല.
4.75 കോടി രൂപ മാത്രമാണ് ഛപ്പാക്കിന് നേടാനായത്. അതേസമയം ഛപ്പാക്കിനൊപ്പം എത്തിയ അജയ് ദേവ്ഗണിന്റെ താനാജി: ദി അണ്‍സംഗ് വാരിയര്‍ ആദ്യ ദിവസം വന്‍ കുതിപ്പാണ് നടത്തിയത്. 15.10 കോടിയായിരുന്നു താനാജിയുടെ കളക്ഷന്‍.
5-7 കോടി വരെ ആദ്യ ദിവസം ചപ്പാക്ക് നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിചാരിച്ച കുതിപ്പു നേടാന്‍ ചിത്രത്തിനായില്ല. താനാജി പ്രതീക്ഷിച്ചത് 10- 14 കോടിയും. അജയ് ദേവ്ഗണ് പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം കാഴ്ചവച്ചു.
മേഘ്ന ഗുല്‍സറാണ് ഛപ്പാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ദീപിക തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഓം റൗത്താണ് താനാജി സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം സെയ്ഫ് അലി ഖാന്, കജോള്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Discussion about this post