ജാർഖണ്ഡിൽ പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജാഥയ്ക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. ജാർഖണ്ഡിലെ ഗിരിഡിയിൽ, ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സമാധാന പൂർണമായി നടന്നിരുന്ന ജാഥക്ക് നേരെ അക്രമികൾ അകാരണമായി കല്ലെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി.ജാഥയിൽ പങ്കെടുത്തിരുന്ന നിരവധി പൗരന്മാർക്ക് കല്ലേറിൽ മുറിവേറ്റതോടെ പോലീസ് ലാത്തിചാർജ്ജ് നടത്തുകയായിരുന്നു. മനഃപൂർവം ക്രമസമാധാനം തകർക്കാനാണ് ചില സാമൂഹ്യവിരുദ്ധർ ശ്രമിച്ചതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ കുമാർ സിൻഹ അറിയിച്ചു.
Discussion about this post