പണ്ട് ഭാരതമെന്ന സങ്കൽപം ഇല്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് മുൻപെഴുതപ്പെട്ട പിന്നെ “മഹാഭാരതം എന്താണ് എന്ന് സെയ്ഫ് അലിഖാനോട് ബോളിവുഡ് നടി കങ്കണ റണാവത്ത്.ചലച്ചിത്ര നിരൂപകൻ അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ സെയ്ഫ് രാജ്യത്തെ നിലവിലെ സാമൂഹിക കാലാവസ്ഥയെക്കുറിച്ചും തന്റെ ഏറ്റവും പുതിയ ചിത്രമായ തൻഹാജി: ദി അൺസംഗ് വാരിയറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിച്ചിരുന്നു. “ഇത് ചരിത്രമാണെന്ന് ഞാൻ കരുതുന്നില്ല,” സെയ്ഫ് പറഞ്ഞു “ബ്രിട്ടീഷുകാർ സ്വാതന്ത്ര്യം നൽകുന്നതുവരെ ഇന്ത്യയെന്ന ഒരു ആശയം ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല” എന്നായിരുന്നു സെയ്ഫിന്റെ പരാമർശം.
ചരിത്രവിരുദ്ധമായ ഈ പരാമർശത്തിന് മറുപടിയായാണ് കങ്കണയുടെ മറുചോദ്യം. സെയ്ഫിന്റെ ഈ പരാമർശം മറ്റു പല പ്രശസ്തരുടെയും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.
Discussion about this post