ഡൽഹിയിലെ ഷഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ നിറയൊഴിച്ച യുവാവിനെ രണ്ടു ദിവസത്തേക്ക് പോലീസ് റിമാൻഡിൽ വിട്ടു. സംഭവത്തിന് പിറകിൽ മറ്റു വ്യക്തികളോ വേറെ ഏതെങ്കിലും സംഘടനകളോ ഉണ്ടോ എന്ന് അന്വേഷിക്കാനാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
കപിൽ ഗുജ്ജർ (25) ശനിയാഴ്ചയാണ് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്. ഒരു ബന്ധുവിന്റെ കല്യാണത്തിന്റെ ഒരുക്കങ്ങളിലും മറ്റും ഷൈൻ ബാഗിലെ പ്രതിഷേധങ്ങൾ കാരണം ഒരുപാട് ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാലാണ് സഹികെട്ട് താൻ പ്രക്ഷോഭകരെ തുരത്തിയോടിക്കാൻ വേണ്ടി വെടിവെച്ചത് എന്നാണ് കപിൽ മൊഴി കൊടുത്തത്
Discussion about this post