മുംബൈ: യാക്കൂബിനെ തൂക്കിക്കൊന്ന ദിവസം മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതി ടൈടഗര് മേമന് യാക്കൂബ് മേമന്റെ വീട്ടിലേക്ക് വിളിച്ചിരുന്നതായി റിപ്പോര്‍ട്ട്. വീട്ടുകാരോട് ടൈഗര്‍ മേമന് മൂന്ന് മിനിറ്റ് സംസാരിച്ചു.
യാക്കൂബ് മേമന്റെ തൂക്കിക്കൊലയ്ക്ക് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന് വീട്ടുകാരോട് പറഞ്ഞിരുന്നു.സംഭാഷണത്തിന്റെ ശബ്ദരേഖ പോലിസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ടൈഗര്‍ മുഷ്താഖ് മേമന് വസതിയിലെ ലാന്റ് നമ്പറിലാണ് വിളിച്ചത്. യാക്കൂബ് മേമനെ തൂക്കി കൊന്ന ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. യാക്കൂബിനെ തൂക്കി കൊല്ലുന്നതിന് ഒന്നര മണിക്കൂര്‍ ടൈഗര്‍ മേമന് സംസാരിച്ചു. സഹോദരന്റെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്ന് മാതാവിനോടും, വീട്ടിലുള്ള മറ്റുള്ളവരോടും സംസാരിച്ചു.
മാതാവ് ആദ്യം ടൈഗര്‍ മേമനോട് സംസാരിക്കാന്‍ വിസമ്മതിച്ചു. പരിചിതനായ ഒരാള്‍ ഫോണെടുത്ത സലാം പറഞ്ഞു. തുടര്‍ന്നായിരുന്നു മാതാവിന് ഫോണ്‍ നല്കാന് ടൈഗര്‍ മേമന് ആവശ്യപ്പെട്ടത്. അപരിചിതനായ മറ്റൊരാളുമായും മേമന് സംസാരിക്കുന്നുണ്ട്.
ടൈഗര്‍ മേമന് പകരം വീട്ടും എന്ന് പറയുമ്പോള്‍ മാതാവ് അത് നിഷേധിക്കുന്നുണ്ട്. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു, ഇനി അത്തരത്തിലൊരു ദുഖം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മാതാവ് പറഞ്ഞതായാണ് വിവരം. എന്നാല്‍ ഈ കണ്ണിരിനെല്ലാം മറുപടി കിട്ടുമെന്നാണ് ടൈഗര്‍ മേമന് മാതാവിനോട് ആവര്‍ത്തിച്ച് പറഞ്ഞത്.
അതൊരു ഇന്റര്‍നെറ്റ് കോളായിരുന്നുവെന്നാണ് സുരക്ഷ ഏജന്‍സികള്‍ പറയുന്നത്.
Discussion about this post