തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ ആണ് അനുമതി നൽകിയത്.
നേരത്തെ ഗവർണറുടെ അനുമതി സർക്കാരിനു ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അന്വേഷണ ഉത്തരവിറക്കി.
2016-ലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞവര്‍ഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Discussion about this post