26/11 ബോംബെയിൽ നടത്തിയ കൂട്ടക്കൊലക്ക് ശേഷം രക്ഷപ്പെടാൻ വേണ്ടി തോക്കും കൊണ്ടോടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെയെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. കല്ലേറിനു ശേഷം ഓടി സർവ്വകലാശാല ലൈബ്രറിയിൽ കയറിയ ജാമിയ മിലിയ അക്രമികളെ പരിഹസിച്ചാണ് മിശ്രയുടെ പരാമർശം.
കയ്യിൽ കല്ലുകളുമായി ലൈബ്രറിയുടെ പിൻവാതിൽ വഴി അകത്ത് കയറുന്ന അക്രമികളുടെ രണ്ടാമത്തെ വീഡിയോ ദൃശ്യങ്ങൾ, ഇന്നലെ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടതിനെ തുടർന്നാണ് ഇത്. ദൃശ്യങ്ങൾ മുഴുവൻ കാണിക്കാതെ പോലീസുകാർ തല്ലുന്ന ഭാഗം മാത്രം കാണിച്ച് എഡിറ്റ് ചെയ്ത ശേഷം, അക്രമികൾ പുറത്തുവിട്ട ആദ്യ വീഡിയോ വൻ വിവാദം സൃഷ്ടിച്ചിരുന്നു.
Discussion about this post