കൊച്ചി: എറണാകുളം ലോ കോളേജില്‍ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരായി ചില വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ കാമ്പയിനെ തുടര്‍ന്ന് കാമ്പസിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ പോലിസ് ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുന്നു. സംഘടന പ്രവര്‍ത്തനത്തിന്റെ പേരില്‍ കോളേജ് കാമ്പസിനകത്ത് ചില രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന സൂചനയെ തുടര്‍ന്നാണ് നടപടി.
യാക്കൂബ് മേമന്െ തൂക്കിലേറ്റിയതിനെതിരെ കോളേജ് കാമ്പസിനകത്ത് ചില പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. എംഎസ്എഫ് കോളേജ് യൂണിറ്റിന്റെ പേരിലാണ് ചില പോസ്റ്ററുകള്‍ ഭരണകൂടത്തിനെതിരായ പ്രത്യക്ഷപ്പെട്ടത്. എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ രംഗത്തെത്തുകയും പോസ്റ്റര്‍ എടുത്തു മാറ്റുകയും ചെയ്തു.
പിറ്റേദിവസം ഇതിനെതിരെ രംഗത്തെത്തിയ ചിലര്‍ വീണ്ടും യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ പ്രചരണം നടത്താന്‍ ശ്രമിച്ചു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്ന് കോളേജില്‍ സംഘര്‍ഷം ഉടലെടുത്തു. പിന്നീട് കോളേജ് അടച്ചിടുകയും ചെയ്തു.
കോളേജ് ക്യാമ്പസില്‍ ചില തീവ്രവാദഗ്രൂപ്പുകള്‍ സജീവമാകുന്നതായി എബിവിപി ആരോപിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള ചില സംഘടനകളും ചില മതതീവ്രവാദ സംഘടനകളും കാമ്പസില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പരാതി. യാക്കൂബ് മേമന്റെ വിഷയത്തില്‍ നടന്ന പരസ്യ കാമ്പയിന് ഇതിന്റെ ഭാഗമായാണെന്നാണ് ആരോപണം.
രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കാമ്പസിനകത്ത് രാജ്യവിരുദ്ധ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
Discussion about this post