ഡല്‍ഹി: ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബുധനാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു ഇഡി റെയ്ഡ് നടത്തിയത്.
നരേഷ് ഗോയലും ഭാര്യ അനിത ഗോയലും 46 കോടി രൂപ തട്ടിയെടുത്തെന്ന ട്രാവല്‍ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജെറ്റ് എയര്‍വെയ്സിനും ഗോയലിനുമെതിരെ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഗോയലിനെ ഇഡി എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എത്തിഹാദ് എയര്‍വെയ്സ് ജെറ്റ് എയര്‍വെയ്സില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതു സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
Discussion about this post