ആദ്യ കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സുരക്ഷാനടപടികൾ ശക്തമാക്കി ഒറീസ സർക്കാർ. മുൻകരുതലിന്റെ ഭാഗമായി ഒറീസയിൽ എത്തുന്ന വിദേശികളെല്ലാം തന്നെ തങ്ങൾ വന്ന വിവരം സർക്കാർ ഉദ്യോഗസ്ഥർ മുഖേന രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
സ്വമേധയാ പേര് രജിസ്റ്റർ ചെയ്യുന്ന വിദേശികൾക്ക് 15,000 രൂപ വീതം നൽകും. സർക്കാരിനെ വിവരം അറിയിക്കാഞ്ഞാൽ അതൊരു കുറ്റമായി കണക്കാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. 33 വയസ്സുള്ള യുവാവിന് കൊറോണ ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഒറീസ സർക്കാർ നടപടികൾ ശക്തമാക്കിയത്. ഗവേഷണ സംബന്ധമായി ഇറ്റലിയിലേക്ക് പോയതായിരുന്നു ഇയാൾ.
Discussion about this post