ഡൽഹി: രാജ്യം കൊറോണ ഭീഷണിയെ നേരിടാൻ കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും സമരം തുടരുന്ന ഷഹീൻബാഗ് പ്രതിഷേധക്കാർകെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് കപിൽ മിശ്ര. സമരക്കാർ ഗതാഗത തടസ്സം സൃഷ്ടിക്കുന്നവർ മാത്രമല്ലെന്നും അവർ ഇപ്പോൾ ഡൽഹിയിലെ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യം അവർ ഗതാഗതം തടസ്സപ്പെടുത്തി. ജനങ്ങളെ ആശുപത്രികളിലും സ്കൂളുകളിലും ജോലിക്കും പോകുന്നതിൽ നിന്നും തടഞ്ഞു. ഇപ്പോൾ അവർ ചാവേർ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭീകരവാദികളെപ്പോലെ പെരുമാറുകയാണ്. ഡൽഹിയിലെ ദശലക്ഷക്കണക്കിന് വരുന്ന പൗരന്മാരുടെ ജിവന് ഭീഷണിയായിരിക്കുകയാണ്.‘ കപിൽ മിശ്ര പറഞ്ഞു.
അതേസമയം രാജ്യത്താകമാനം കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 125 ആയി ഉയർന്നു. രോഗബാധിതരിൽ 103 പേർ ഇന്ത്യൻ പൗരന്മാരും 22 പേർ വിദേശികളുമാണ്. 13 പേരെ വിജയകരമായി ചികിത്സിച്ച് ഭേദമാക്കിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് രാജ്യത്ത് ഇതേവരെ 2 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post