റോം: ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 9000 കടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
വൈറസ് ബാധിച്ച് 9314 മരണമാണ് ലോകമാകെ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണയുടെ പ്രഭവ കേന്ദ്രമായി കരുതുന്ന ചൈനയില്‍ 3245 പേരാണ് മരിച്ചത്. രണ്ടാമതുള്ള ഇറ്റലിയില്‍ 2978 പേരും ഇറാനില്‍ 1284 പേരും മരിച്ചു.
സ്പെയിന് -767, ജെര്‍മനി -36, യു.എസ് -159, ഫ്രാന്‍സ് -264, ദക്ഷിണ കൊറിയ 91, യു.കെ -108 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
ലോകത്താകെ 2,28,020 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 85,985 പേര് രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച ചൈനയില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്.
അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്, ജെര്‍മനി, ഫ്രാന്‍സ് തുടങ്ങിയ ഇടങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
Discussion about this post