മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ സ്ഥാനമേറ്റു. രാജ്ഭവനിൽ, തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു.ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്, കോവിഡ് മഹാമാരി പടർന്നു പിടിക്കുന്നതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാക്കിയിരുന്നു.
മധ്യപ്രദേശിലെ രോഗ നിർമാർജന പ്രവർത്തനങ്ങളും സുരക്ഷാ മുൻകരുതലുകളും ഏകോപനമില്ലാതെ വിഫലമാവുകയാണ്.ഈ സാഹചര്യത്തിലാണ് അടിയന്തരമായി ആഘോഷങ്ങളില്ലാതെ ശിവരാജ് സിങ് ചൗഹാൻ സ്ഥാനമേറ്റത്. ചൗഹാന് ആശംസകളറിയിച്ച ബിജെപി നേതാവായ ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാനത്തിന്റെ വികസനത്തിന് എന്നും കൂടെയുണ്ടാകും എന്ന് ട്വീറ്റ് ചെയ്തു.ശിവരാജ് സിങ് ചൗഹാനെ മുൻ മുഖ്യമന്ത്രി കമൽനാഥും അഭിനന്ദനമറിയിച്ചു.
Discussion about this post