കൊച്ചി: നിസാമുദ്ദീൻ മതസമ്മേളനത്തിൽ കാസർഗോഡ് ജില്ലക്കാരും പങ്കെടുത്തു. തബ്ലീഗ് സമ്മേളനത്തിൽ അഞ്ച് കാസർഗോഡുകാരാണ് പങ്കെടുത്തത്. തിരിച്ചെത്തിയ ഇവരുടെ സാമ്പിളുകൾ ശേഖരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ സമ്മേളനത്തിൽ പങ്കെടുത്ത 25 പേരും ജില്ലയിലുണ്ട്.
അതേസമയം മതസമ്മേളന്ത്തിൽ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള 45 പേര്‍ക്കും തെലങ്കാനയില്‍ നിന്നുള്ള 15 പേര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
തെലുങ്കാനയിൽ സമ്മേളനത്തിൽ പങ്കെടുത്ത അഞ്ചുപേർ വൈറസ് ബാധമൂലം മരിച്ചതായി സർക്കാർ വ്യക്തമാക്കിയിരുന്നു.
2000 പേർ അടുത്ത് സമ്മേളനത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.
Discussion about this post