ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ. ഇതിനായി സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളെ കണ്ടെത്താന്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും തിരച്ചില്‍ നടത്തി വരികയാണ്. ഇതിനിടെ ബീഹാറില്‍ നിന്ന് പരിശോധനയ്ക്കിടയില്‍ 70 വിദേശ മത പ്രഭാഷകരെ കണ്ടെത്തി. അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ ഇവര്‍ പങ്കെടുത്തിട്ടില്ല.
എന്നാല്‍ മറ്റു നിരവധി സ്ഥലങ്ങളില്‍ ഈ അടുത്തിടെ ഇവര്‍ യാത്ര ചെയ്തിരുന്നു. ഈ കാരണത്താല്‍ തന്നെ വൈറസ് ബാധിച്ചിട്ടുണ്ടൊ എന്ന പേടിയിലാണിവര്‍. ഇവരെ നിരീക്ഷണത്തിലാക്കി. സമ്മേളനത്തില്‍ പങ്കെടുത്തിട്ടിവ്വെങ്കിലും ഇവര്‍ തബ്ലീഗ് ജമാഅത്തിന്റെ അംഗങ്ങളാണെന്ന് അധികൃതര്‍ പറയുന്നു.
ഇതേ സംഘടന തന്നെയാണ് നിസാമുദ്ദീനില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മതസമ്മേളനം നടത്തിയത്. നേരിട്ടും അല്ലാതേയും 9000 പേരാണ് നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടിട്ടുളളത്. ഇതില്‍ 1300 ഓളം വിദേശികളും ഉണ്ട്.
കൊറോണയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുളള പ്രധാന ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് നിസാമുദ്ദീന്‍. അതിനാല്‍ തന്നെ വലിയ രീതിയിലുളള സുരക്ഷാ മുന്‍കരുതലുകളാണ് ഇവിടെ സ്വീകരിച്ചിട്ടുളളത്. മതസമ്മേളനത്തില്‍ പങ്കെടുത്തവരും ഇവരുമായി ഇടപഴകിയതുമായ 9,000 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1,306 പേര് വിദേശ പൗരന്മാരാണെന്നും കേന്ദ്രം അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി പുണ്യ സാലില ശ്രീവാസ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ നിന്നും മാത്രം 1,084 പേര് മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 334 പേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും ശ്രീവാസ്ത അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 400 പേര് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 275 വിദേശ പൗരന്മാരെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്.
പോലീസ് തിരയുന്നതറിഞ്ഞ് വിവിധ സ്ഥലങ്ങളിലെ പള്ളികളില്‍ ഇവര്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 275 പേരില്‍ 172 പേര് ഇന്തോനേഷ്യക്കാരാണ്. 36 പേര് ഖിര്ഖിസ്ഥാനില് നിന്നും 21 പേര് ബംഗ്ലാദേശില്‍ നിന്നും 12 പേര് മലേഷ്യയില്‍ നിന്നുമാണ് എത്തിയിരിക്കുന്നത്.
അതേസമയം ബീഹാറില്‍ ഇതുവരെ 23 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരാള്‍ മരണപ്പെടുകയും ചെയ്തു.
Discussion about this post