ഡല്‍ഹി: തബ്ലീഗി ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ 960 വിദേശികളെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി കേന്ദ്രസർക്കാർ. വ്യവസ്ഥകള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ വിസ റദ്ദാക്കുകയും ചെയ്തു. ഈ വിദേശികള്‍ ഇപ്പോള്‍ താമസിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളോടും ഡല്‍ഹി പൊലീസിനോടും വിദേശകാര്യ നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
960 വിദേശികളെ ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയില്‍ എത്തി തബ്ലീഗി ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ അവരുടെ ഇന്ത്യന്‍ വിസകളും റദ്ദാക്കിയിട്ടുണ്ട്- ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ വ്യക്തമാക്കി.
അതേസമയം, മതസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്താന്‍ രാജ്യവ്യാപകമായി തിരച്ചില്‍ നടക്കുകയാണ്.
നിസാമുദ്ദീനിലെ 2,346 പേരില്‍ 1,810 പേരെ കസ്റ്റഡിയിലെടുക്കുകയും 536 പേരെ നഗര ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ ഗുജറാത്ത്, അസം, തമിഴ്നാട് തുടങ്ങി ഇന്ത്യലുടനീളം സഞ്ചരിക്കുകയും ചെയ്തതു.
ഒത്തുചേരലിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് മൗലാന സാദിനും തബ്ലീ-ഇ-ജമാഅത്തിനെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ വ്യക്തമാക്കി.
Discussion about this post