നിസാമുദ്ദീൻ മർകസിൽ നിന്നും ഒഴിപ്പിച്ചവർ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്ന് ഡൽഹി സർക്കാർ. ഡൽഹിയിലെ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നിരീക്ഷണ കേന്ദ്രങ്ങൾക്കും സുരക്ഷ വേണമെന്നും കെജ്രിവാൾ സർക്കാർ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായെന്നും, നിരീക്ഷണത്തിലാക്കിയവരിൽ പല ആൾക്കാരും നിരീക്ഷണത്തിലെ നിബന്ധനകളോടും ആരോഗ്യ പ്രവർത്തകരോടും സഹകരിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ ഇതുവരെ 293 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയിലേറെപ്പേരും, ഏതാണ്ട് 182 പേർ നിസാമുദ്ദീൻ മർകസിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
Discussion about this post