ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ കടുത്ത പദപ്രയോഗങ്ങളുമായി റെസ്ലിംഗ് താരം ബബിത ഫോഗട്ട്. കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിക്കുകയും ആരോഗ്യ പ്രവർത്തകർക്കെതിരെ മോശമായി പെരുമാറുകയും ചെയ്ത ഇൻഡോറിലെ ഒരു വിഭാഗം ജനങ്ങൾക്കെതിരെയാണ് താരം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
‘നിങ്ങളുടെ നാട്ടിൽ അത് പരത്തുന്നത് വവ്വാലുകൾ ആയിരിക്കാം, എന്നാൽ ഇന്ത്യയിൽ അത് ചെയ്യുന്നത് വിവരമില്ലാത്ത പന്നികളാണ്.‘ #നിസാമുദ്ദീൻ ഇഡിയറ്റ്സ്‘- ഇതായിരുന്നു ബബിതയുടെ ട്വീറ്റ്.
ബബിതയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരണം രേഖപ്പെടുത്തി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ ബബിതയുടെയും സഹോദരി ഗീത ഫോഗട്ടിന്റെയും പിതാവും പരിശീലകനുമായ മുൻ ഗുസ്തി താരം മഹാവീർ ഫോഗട്ടിന്റെയും കഥ പറഞ്ഞ് 2016ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ദംഗൽ റെക്കോർഡ് വിജയം നേടിയിരുന്നു.
എന്നാൽ ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി ബബിത ഫോഗട്ട് രംഗത്തെത്തി. താൻ ഒരു മതത്തെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ചവർക്കെതിരെയായിരുന്നു തന്റെ പ്രതികരണമെന്നും അത് ഇനിയും തുടരുമെന്നും താരം വ്യക്തമാക്കി. വിവാദ പോസ്റ്റ് പിന്നീട് താരം പിൻവലിക്കുകയും ചെയ്തു.
അതേസമയം ഡൽഹിയിലെ തബ്ലീഗി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നുള്ള രോഗവ്യാപനം രാജ്യത്ത് വർദ്ധിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്ത പല വിദേശികളും ഒളിവിൽ പോയതും പരിശോധനകൾക്കും ക്വാറന്റീനും വിധേയരാകാൻ വിസമ്മതിച്ചും ആശങ്ക പടർത്തുകയാണ്.
Discussion about this post