ഡൽഹി: ഡൽഹിയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 669 ആയി. ഇതിൽ 426 പേരും നിസമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു.
പരിശോധന കിറ്റുകൾ ലഭ്യമാകുന്ന മുറയ്ക്ക് റാപ്പിഡ് ടെസ്റ്റുകൾ ആരംഭിക്കുമെന്നും ഡൽഹി ആരോഗ്യമന്ത്രി വ്യക്തമാക്കി. കിറ്റുകൾ ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അനുഭാവപൂർവ്വമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ പടർത്തുന്നവർ എന്ന് ആരോപിച്ച് 44 വയസ്സുകാരിയായ ഡോക്ടറെ രണ്ടു പേർ ചേർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ ആക്രമിച്ചിരുന്നു.
അതേസമയം ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രബിന്ദുവായി നിസാമുദ്ദീനിൽ നടന്ന തബ്ലീഗി മതസമ്മേളനം മാറിയിരിക്കുകയാണ്. മഹാരാഷ്ട്ര, കർണ്ണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ രോഗവ്യാപനം വർദ്ധിച്ചത് മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നായിരുന്നു.
Discussion about this post