ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പ്രതികളുമായി സമ്പർക്കം പുലർത്തിയ 73 പോലീസുകാർ ക്വാറന്റൈനിലാണ്.ഇവരുടെയെല്ലാം രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഉത്തർപ്രദേശിലെ മൊറാദാബാദിൽ, കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കോവിഡ് ബാധിതനെ ചികിത്സിക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ ഒരു സംഘം ആളുകൾ ആക്രമിച്ചത്.ആക്രമണത്തോടൊപ്പം അവർ വന്ന വാഹനവും ജനങ്ങൾ കല്ലെറിഞ്ഞ് തകർത്തു.യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശത്താൽ, പ്രതികൾക്കു മേൽ ദേശീയ സുരക്ഷാനിയമ പ്രകാരം കേസെടുത്തിരുന്നു.
Discussion about this post