കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസിനു സ്റ്റേയില്ല. ഓർഡിനൻസ് നിയമാനുസൃതമെന്നും, പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നുമുള്ള സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു. ഓർഡിനൻസ് നിമാനുസൃതമല്ലെന്ന് കാണിച്ച് പ്രതിപക്ഷ സംഘടനകളായിരുന്നു കോടതിയെ സമീപിച്ചത്.
സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം പിടിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരായി ഒരു ഉത്തരവ് വന്നാൽ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദോഷമായി ബാധിക്കുമെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മാറ്റിവെക്കുന്ന ശമ്പളം നിശ്ചിത സമയത്തിന് ശേഷം തിരിച്ചു നൽകുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ സ്റ്റേ ഓർഡർ നൽകേണ്ടതില്ലെന്ന് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
Discussion about this post