ഡല്‍ഹി: ഏറ്റവും മോശമായ സാഹചര്യത്തേയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ രാജ്യം നടത്തിക്കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ മൂലം പല വികസിത രാജ്യങ്ങളിലും ഉണ്ടായതുപോലെയുള്ള അതിഗുരുതര സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യയിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെന്ന് ഹര്ഷവര്ധന് വ്യക്തമാക്കി.
മരണ നിരക്ക് 3.3 ശതമാനമാണ്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 29.9 ശതമാനമാണ്. ശുഭ സൂചനകളാണ് ഇവ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ രോഗികള്‍ക്ക് മാത്രമായി 843 ആശുപത്രികള്‍ തയ്യാറാക്കിയിട്ടുണ്ട്. 1,65,991 കിടക്കകള്‍ ഈ ആശുപത്രികളില്‍ ഉണ്ട്. 1,991 ആരോഗ്യ കേന്ദ്രങ്ങളിലായി 1,35,643 കിടക്കകളും ഒരുക്കിയിട്ടുണ്ട്. ഐസിയു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ അടക്കമാണിത്. 7,645 നിരീക്ഷണ കേന്ദ്രങ്ങളും രാജ്യത്തുണ്ട്. 69 ലക്ഷം എന്‍ 95 മാസ്കുകളും 32.76 ലക്ഷം പിപിഇ കിറ്റുകളും കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3320 പുതിയ കൊറോണ പോസറ്റീവ് കേസുകളാണ്. 95 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ രോഗികള്‍ക്ക് മാത്രമായി 843 ആശുപത്രികള്‍ തയ്യാറാക്കിയിട്ടുണ്ട്. 1,65,991 കിടക്കകള്‍ ഈ ആശുപത്രികളില്‍ ഉണ്ട്. 1,991 ആരോഗ്യ കേന്ദ്രങ്ങളിലായി 1,35,643 കിടക്കകളും ഒരുക്കിയിട്ടുണ്ട്.
Discussion about this post