രാംപുര്‍: ഉത്തര്‍പ്രദേശിലെ ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവിനെ വെടിവെച്ചു കൊലപ്പെടുത്തി. രാംപുരിലെ ബിജെപി നഗരസഭാകൗണ്സിലര് ശാലിനി ശര്‍മയുടെ ഭര്‍ത്താവ് അനുരാഗ് ശര്‍മയാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ജ്വാല നഗറിലെ വീട്ടിലേക്കു സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന അനുരാഗിനു നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇയാളെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും കൊലപാതക കാരണം അന്വേഷിക്കുകയാണെന്നും ഐ.ജി. രമിത് ശര്‍മ പറഞ്ഞു.
Discussion about this post