ബോളിവുഡ് നടന് കിരണ്‍ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെയില്ലാതെയാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. മെയ് 14നാണ് നടന്റെ പരിശോധനാഫലം പുറത്തു വന്നത്. തുടർന്ന് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് നടന്.
ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ നടന് കൊറോണ പരിശോധന കൂടി നടത്തുകയായിരുന്നുവെന്നും പോസിറ്റീവ് എന്നു കണ്ടെത്തുകയായിരുന്നുവെന്നും നടന് ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല.
വീട്ടിലെ മൂന്നാംനിലയിലാണ് കിരണ്‍ ഇപ്പോള്‍ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയില്‍ താമസിക്കുന്നുണ്ട്. കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച്ച നടന്നേക്കും. മുഛ്സേ ദോസ്തീ കരോഗേ, ജൂലി, ധട്കന് തുടങ്ങിയവയാണ് കിരണ്‍ അഭിനയിച്ച ചിത്രങ്ങള്‍. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Discussion about this post