ന്യൂഡൽഹി : ഡൽഹിയിലെ നിസാമുദീനിൽ നടന്ന തബ്ലീഗ് ജമാത്തിന്റെ സമ്മേളനം ആസൂത്രണം ചെയ്തവർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്.കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നുവെങ്കിലും നിർദ്ദേശങ്ങളൊന്നും വക വെയ്ക്കാതെ സമ്മേളനം നടത്തുകയായിരുന്നു.സമ്മേളനത്തിൽ പങ്കെടുത്ത 83 വിദേശികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.തബ്ലീഗ് ജമാത്തിൽ പങ്കെടുത്ത 83 വിദേശികളിൽ 10 പേർ സൗദി അറേബ്യയിലും 8 പേർ ബ്രസീലിലും ഉള്ളവരാണ്.ഈ മാസത്തിന്റെ ആദ്യം തബ്ലീഗ് ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരുടെയും വിവരങ്ങൾ ഡൽഹി പൊലീസിലെ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതേ തുടർന്ന് ജമാത്തിന്റെ ചീഫായ മൗലാനാ സാദിന്റെ ഏറ്റവും അടുത്ത 5 കൂട്ടാളികളുടെ പാസ്പോർട്ട് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
തബ്ലീഗ് ജമാത്തിലേക്ക് പണമൊഴുകുന്ന ഗൾഫ് രാജ്യങ്ങളിലെ പാതകളും ഇതിനോടകം തന്നെ ഡൽഹി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ 30% കൊറോണ കേസുകൾക്കും കാരണമായത് ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാത്ത് സമ്മേളനമാണ്.സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.അതുകൊണ്ട് തന്നെ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളിൽ നിന്നും ഒട്ടേറെ പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്.
Discussion about this post