നെഞ്ചുവേദനയെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ആശുപത്രിയിയിലാണ് ഒലിയെ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം ഒലിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ശര്‍മ്മ ഒലി രാജിവെയ്ക്കണമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ശക്തമാണ്. ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും രംഗത്തെത്തിയിരുന്നു. നേപ്പാളില്‍ ഇപ്പോള്‍ നടക്കുന്ന ഈ വിവാദങ്ങളില്‍ ഒലി അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യയെ വെറുപ്പിച്ച് ചൈനീസ് പക്ഷപാതിത്വം കാണിക്കുന്ന ശര്‍മ്മ ഒലിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നേപ്പാളില്‍ ഉയരുന്നത്. നേപ്പാളി കോണ്‍ഗ്രസും നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രബല വിഭാഗവും ഒലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ചൈന നേപ്പാളിന്റെ ഭൂമി കയ്യേറിയത് ഉടന്‍ തിരിച്ചു പിടിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
Discussion about this post