ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന്. അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന് ഭാഗമായി ഇരുപതിലധികം മന്ത്രിമാർ പുതിയതായി സ്ഥാനമേൽക്കും.രാജ്ഭവനിൽ ഗവർണർ ആനന്ദി ബെൻപട്ടേലിന്റെ നേതൃത്വത്തിൽ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കും.
പുതിയ മന്ത്രിമാരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎമാരും പുതിയ മന്ത്രിസഭയിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post