ഡല്‍ഹി: രാജ്യത്ത് കൊറോണ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 10 ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ഇതിനായുള്ള സജീകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദേഹം പറഞ്ഞു എയിംസിലെ രാജ്കുമാരി അമൃത് കൗര്‍ ഒപിഡി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
12 ആഴ്ചകള്‍ക്കകം ടെസ്റ്റുകളുടെ എണ്ണം 10 ലക്ഷമായി വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കൊവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 1234 ആയി വര്‍ധിപ്പിച്ചതായും രാജ്യത്തെ കൊറോണ ബാധിതരില്‍ രണ്ടു ശതമാനം പേര് മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മഹാമാരിയെ നേരിടാനുള്ള പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിജയം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,783 പേക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,12,814 ആയി. സുഖം പ്രാപിച്ച രോഗികളും സജീവമായ കേസുകളും തമ്മിലുള്ള അന്തരം 2,81,668 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post