ഔറംഗാബാദ് : മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ അബ്ദുള്‍ സത്താറിനു കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ വസതിയില്‍ ക്വാറന്റൈനിലാണ് മന്ത്രി. തിങ്കളാഴ്ച മഹാരാഷ്ട്ര മന്ത്രരി അസ്ലം ഷേക്കിനു കൊറോണ സ്ഥിരീകരിച്ചിരുന്നു. മുമ്പ് മന്ത്രിമാരായ ജിതേന്ദ്ര അവാധ്, അശോക് ചവാന്, ധനഞ്ജയ് മുണ്ടെ എന്നിവര്‍ക്കു കൊറോണ ബാധിച്ചിരുന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചത് 10,576 പേര്‍ക്കാണ്. 280 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികള്‍ 3,37,607 ആയി. ആകെ മരണം 12,556 ആയി വര്‍ധിക്കുകയും ചെയ്തു. മുംബൈയില്‍ ഇന്നലെ 1,310 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post