കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം. പാർട്ടി ചെയർമാൻ സ്ഥാനത്തു നിന്നും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഓലിയുടെ രാജി ആവശ്യപ്പെട്ട് പ്രചണ്ഡയും മാധവ് കുമാർ നേപ്പാളും രംഗത്തു വന്നിരുന്നു. പാർട്ടി നേതാക്കന്മാർ തമ്മിൽ നടത്തിയ ചർച്ചയിൽ, പ്രചണ്ഡ ശാന്തനായെങ്കിലും, രാജിക്കാര്യത്തിൽ പിന്നോട്ടില്ലെന്ന് നിലപാടിലാണ് മാധവ് കുമാർ നേപ്പാൾ.
ഓലിയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് ശേഷം നേപ്പാളിലെ ഭരണപക്ഷത്തിൽ തന്നെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയാണ്.ഈ വർഷം അവസാനത്തോടെ പാർട്ടിയുടെ ജനറൽ കൺവെൻഷൻ വിളിച്ചു ചേർക്കാൻ സാധ്യതയുണ്ട്.ഓലി അതിനു മുൻപേ രാജിവെക്കണമെന്ന ആവശ്യമാണ് ഭരണപക്ഷം ഉയർത്തുന്നത്.
Discussion about this post