തിരുവനന്തപുരം: കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ച് ചീഫ് സെക്രട്ടറി. 32 സെക്രട്ടറിമാരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റില്‍ യോഗം വിളിച്ചാണ് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പ്രോട്ടോക്കോള്‍ ലംഘനം നടത്തിയത്.
പ്രതിമാസം നടക്കുന്ന വകുപ്പ് സെക്രട്ടറിമാരുടെ അവലോകന യോഗമാണു സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചീഫ് സെക്രട്ടറി വെള്ളിയാഴ്ച വിളിച്ചത്. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് 32 സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തിനായുള്ള പാറക്ഷാമം പരിഹരിക്കുന്ന തടക്കമുള്ള നിര്‍ദേശങ്ങളും ചീഫ് സെക്രട്ടറി യോഗത്തില്‍ വകുപ്പ് സെകട്ടറിമാര്ക്കു നല്കി. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നുള്‍പ്പെടെ ഉദ്യോഗസ്ഥന് യോഗത്തിനെത്തി.
കൊറോണ പ്രതിരോധ ചുമതലയുള്ള ഉദ്യോഗസ്ഥരും ശീതികരിച്ച മുറിയിലുള്ള യോഗത്തില്‍ പങ്കെടുത്തതിനാല്‍ യോഗം കഴിഞ്ഞ് ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ കൊറോണ പരിശോധനയും നടത്തി.
Discussion about this post