ഇന്ത്യയിൽ ഗുരുതരമായി കോവിഡ് -19 ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ.നിലവിൽ ഇന്ത്യയിലുള്ള ആകെ രോഗികളിൽ 0.28 ശതമാനം പേർക്കു മാത്രമേ വെന്റിലേറ്ററിന്റെ സഹായവും 2.32 ശതമാനം പേർക്കെ ഓക്സിജന്റെ സഹായവും ആവശ്യം വരുന്നുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ന് നടന്ന പത്തൊമ്പതാം ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് യോഗത്തിലാണ് കേന്ദ്രമന്ത്രി ഹർഷവർധൻ ഇക്കാര്യം വിശദമാക്കിയത്.
നിലവിൽ ഇന്ത്യയിലെ 1.61% രോഗികൾക്കു മാത്രമേ ഐ.സി.യുവിന്റെ സഹായം ആവശ്യം വരുന്നുള്ളൂ.ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 64.54% ആണ്.ഡൽഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗമുക്തി നേടിയ സംസ്ഥാനങ്ങളിൽ ഒന്നാമത്.തലസ്ഥാനത്തെ രോഗമുക്തി നിരക്ക് 89.08 ശതമാനമാണ്.79.82 ശതമാനവുമായി ഹരിയാന രണ്ടാം സ്ഥാനത്തുണ്ട്.ഏറ്റവും കുറവ് രോഗമുക്തിയുള്ള സംസ്ഥാനം കർണാടകയാണ്. കർണാടകയിലെ രോഗമുക്തി നിരക്ക് 39.36 ശതമാനമാണ്.
Discussion about this post