മുംബൈ : രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൽ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ എത്തുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഭാസാണ് ഇക്കാര്യം പുറത്ത് വിട്ടത്.ആദ്യമായാണ് പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നത്.സെയ്ഫ് അലി ഖാൻ ആദിപുരുഷിൽ പങ്കാളിയാകുന്നു എന്നറിഞ്ഞതോടെ താൻ ആവേശത്തിലാണെന്നും അദ്ദേഹത്തോടൊത്ത് അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും പ്രഭാസ് കൂട്ടിച്ചേർത്തു.
‘ആദിപുരുഷ്’ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് വ്യക്തമാക്കി നടൻ സൈഫ് അലി ഗാനും രംഗത്തുവന്നിരുന്നു.മുമ്പ് ഓം റൗട്ടിന്റെ താനാജിയിൽ താരം അഭിനയിച്ചിട്ടുണ്ട്. താനാജിയിൽ മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്. ത്രീഡി രൂപത്തിൽ ഒരുക്കുന്ന ആദിപുരുഷ് ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ഡബ്ബ് ചെയ്ത് ഇറക്കും.
Discussion about this post