ബെയ്ജിങ് : മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന് അനുമതി നൽകി ചൈന.മൂക്കിലൂടെ സ്പ്രേ ചെയ്യുന്ന നേസൽ വാക്സിൻ പരീക്ഷണത്തിന് ആദ്യമായാണ് സർക്കാർ അനുമതി നൽകുന്നത്.
ഹോങ്കോങ് സർവ്വകലാശാല, സിയാമെൻ സർവ്വകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവ ചേർന്ന് സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന വാക്സിൻ നവംബറിൽ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും.100 പേരിൽ പരീക്ഷണം നടത്താനാണ് പ്രാഥമികഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. മൂക്കിലൂടെ ഉള്ള വാക്സിൻ എടുക്കുന്നവർക്ക് റോഡിൽ നിന്നും മാത്രമല്ല, ഇൻഫ്ലുവൻസ വൈറസുകളാൽ ബാധിക്കപ്പെടുന്ന എച്1എൻ1, എച്3എൻ2, ബി എന്നിവയിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നാണ് ഹോങ്കോങ് സർവ്വകലാശാല അവകാശപ്പെടുന്നത്.
ഇനാക്ടിവേറ്റഡ്, എഡെനോവൈറൽ വെക്ടർ ബേസ്ഡ്, എംആർഎൻഎ, ഡിഎൻഎ എന്നിങ്ങനെ നാലു തരത്തിലാണ് ചൈന വാക്സിൻ നിർമ്മിക്കാൻ ശ്രമിക്കുന്നത്.ഇതിൽ വിപണിയിൽ ആദ്യം ഇറങ്ങുക ഇനാക്ടിവേറ്റഡ് വാക്സിനായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post