ഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് പിഴ അടച്ചു. ഒരുരൂപയാണ് അദ്ദേഹം പിഴ അടച്ചത്. കേസില്‍ ഈ മാസം 15നകം പിഴ അടയ്ക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, പിഴ അടച്ചെന്നു കരുതി കോടതിവിധി താന്‍ അംഗീകരിച്ചെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര് ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് പിഴചുമത്തിക്കൊണ്ടുളള വിധി പ്രസ്താവം നടത്തിയത്. പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകര്‍ക്കെതിരെയാണ് കോടതി സ്വമേധയാ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ട്വീറ്റുകള്‍ പിന്‍വലിക്കുകയോ മാപ്പുപറയുകയോ ചെയ്യില്ലെന്ന് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കിയിരുന്നു.
Discussion about this post