കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്തവും പാര്‍ട്ടിക്കില്ലെന്ന സിപിഎം നേതാവ് പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി എം വി ജയരാജന്. മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം.
പാര്‍ട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ സി എച്ച് മുഹമ്മദ് കോയ ആണ് ഇതിന് മാതൃകയെന്നും എം വി ജയരാജന് പ്രതികരിച്ചു.
പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ ഇടപെടുന്നുവെന്ന കാര്യം ശരിയല്ലെന്നും നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരാവാദിത്തം പാര്‍ട്ടിക്കില്ല. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്കാല്‍ അവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുമായിരുന്നു പി ജയരാജന് പറഞ്ഞത്.
Discussion about this post