മുംബൈ : ബോളിവുഡ് നടിമാരായ ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ രാഹുൽ പ്രീത് സിംഗ് എന്നിവരുടെ സാമ്പത്തിക സ്രോതസ്സുകളും റെക്കോർഡുകളും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധിച്ചേക്കും.മയക്കുമരുന്ന് കേസിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ബോളിവുഡിലെ മുൻനിര നടിമാരായ നാലുപേരുടേയും സാമ്പത്തിക ഇടപാടുകൾ അന്വേഷണസംഘം പരിശോധിക്കുന്നത്.
ബോളിവുഡിൽ വൻ സ്വാധീനമുള്ള മയക്കുമരുന്ന് റാക്കറ്റുകളെ പിന്തുടർന്ന് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. ഡ്രഗ് റാക്കറ്റുകളുമായി ബന്ധപ്പെട്ട ആരുമായെങ്കിലും പണമിടപാട് നടത്തിയിട്ടുണ്ടോ എന്നറിയുകയാണ് ജഗതിയുടെ പ്രാഥമിക ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുക പോയിട്ട്, സിഗരറ്റ് പോലും വലിക്കില്ല എന്നാണ് പ്രമുഖ താരം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എത്തി നിൽക്കുന്നത് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള ബോളിവുഡിലെ മുൻനിര പ്രവർത്തകരിലാണ്. ഹിന്ദി സിനിമ മേഖലയിലെ 90% പേരും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന നടി കങ്കണ റണാവത്തിന്റെ പ്രസ്താവന, വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബോളിവുഡ് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് 20 പേരെ നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post