ന്യൂഡൽഹി : ഹത്രാസ് കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറാനുള്ള വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. കേസിന്റെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ സിബിഐ കേസ് ഏറ്റെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. അന്വേഷണ ഏജൻസിയോടൊപ്പം ഫോറൻസിക് വിദഗ്ദ്ധരും പെൺകുട്ടി കൊല്ലപ്പെട്ട സ്ഥലത്ത് പരിശോധന നടത്തും.
ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ ആഴ്ച ഹത്രാസ് കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ വിജ്ഞാപനം. സെപ്റ്റംബർ 14 ന് ബലാത്സംഗത്തിനിരയായ 19 വയസ്സുള്ള പെൺകുട്ടിയെ ഗുരുതരമായ മുറിവുകളോടെ അലിഗഢിലെ എഎംയു ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
പിന്നീട് സഫ്ദർജുങ് ആശുപത്രിയിലേക്കും ശേഷം നില കൂടുതൽ വഷളായതിനെ തുടർന്ന് ഡൽഹി എയിംസിലേക്കും മാറ്റിയെങ്കിലും സെപ്റ്റംബർ 29 ന് പെൺകുട്ടി മരണപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ സുഷുമ്ന നാഡിക്കായിരുന്നു പരിക്ക്
Discussion about this post