ന്യൂഡൽഹി: കാനറ ബാങ്കിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ യൂണിടെക് സ്ഥാപകൻ രമേശ് ചന്ദ്രയേയും മക്കളായ അജയ്, സഞ്ജയ് എന്നിവരും അറസ്റ്റിൽ. സി.ബി.ഐ ഉദ്യോഗസ്ഥരാണ് ഞായറാഴ്ച മൂവരെയും അറസ്റ്റ് ചെയ്തത്.
ഏതാണ്ട് 198 കോടി രൂപയാണ് പിതാവും പുത്രൻമാരും കൂടി കാനറാ ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. കാനറാ ബാങ്കിലുള്ള യൂണിടെക് അക്കൗണ്ട് 2017 മാർച്ച് മുതൽ ഇടപാടുകൾ ഇല്ലാതെ നോൺ പെർഫോമിങ് എന്ന വിഭാഗത്തിലായിരുന്നു. തുക തിരിച്ചടക്കാഞ്ഞതിനെ തുടർന്ന് കാനറാ ബാങ്ക് അധികൃതർ പരാതി നൽകുകയായിരുന്നു.
പണം വാങ്ങിയ ശേഷം ഉപഭോക്താക്കൾക്ക് താമസിക്കാൻ ഫ്ളാറ്റുകളും വില്ലകളും കൃത്യസമയത്ത് കൈമാറാത്തതിന് സഞ്ജയ്, അജയ് എന്നിവരെ ഡൽഹി പോലീസ് മറ്റൊരു കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post