മുംബൈ: പ്രതിഷേധം കടുത്തതോടെ രാവണനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലിഖാന്. രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സെയ്ഫ് പറഞ്ഞത് വിവാദമായിരുന്നു. രാവണനെ മാനുഷിക വത്കരിക്കുന്നതിനെക്കുറിച്ചും സീതയെ തട്ടിക്കൊണ്ടുപോയതിനെ ന്യായീകരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണിതെന്ന പരാമര്‍ശം വന്‍ വിവാദമായിരുന്നു.
മനുഷ്യന് എന്ന രീതിയില്‍ രാവണനെ അവതരിപ്പിക്കുന്നതെന്നും, സീതയെ തട്ടിക്കൊണ്ടു പോയതിനെയും രാമനുമായുള്ള യുദ്ധത്തെയും രാവണന് ന്യായീകരിക്കുന്നത് സഹോദരി ശൂര്‍പണഖയോട് ചെയ്തതിന്റെ പ്രതികാരമായിട്ടാണെന്നുമാണ് സെയ്ഫ് ഒരു വെബ് സൈറ്റിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. തുടര്‍ന്ന് സെയ്ഫ് അലിഖാനെ ബഹിഷ്കരിക്കണമെന്നും ചിത്രത്തില്‍ നിന്ന് സെയ്ഫിനെ നീക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയിലൂടെ അദേഹം മാപ്പ് പറഞ്ഞത്.
ഒരു അഭിമുഖത്തിനിടെ എന്റെ ഒരു പ്രസ്താവന വിവാദത്തിന് കാരണമായെന്നും ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഞാനറിഞ്ഞു. ഇത് ഒരിക്കലും മനഃപൂര്‍വം ചെയ്തതല്ല. എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രസ്താവന പിന്‍വലിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. രാമന് എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. ഇതിഹാസ കഥയ്ക്ക് യാതൊരു വികലവുംവരുത്താതെ അവതരിപ്പിക്കാന്‍ മുഴുവന്‍ ടീമും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
Statement from Saif Ali Khan:
I’ve been made aware that one of my statements during an interview, has caused a controversy and hurt people’s sentiments. This was never my intention or meant that way. I would like to sincerely apologise to everybody and withdraw my statement. pic.twitter.com/M5UZaK6qZD— ETimes (@etimes) December 6, 2020
Discussion about this post